തമിഴ് ജനതക്ക് വേണ്ടി എപ്പോഴും ശബ്ദമുയർത്താറുള്ള താരമാണ് നടൻ ചിമ്പു. ജെല്ലിക്കെട്ടായാലും കാവേരി വിഷയത്തിലായാലും ചിമ്പു എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കുന്ന തരത്തിലുള്ള നിലപാടുകളാണ് എടുത്തിരുന്നത്. ചിമ്പുവിന്റെ രാഷ്ട്രീയ പ്രവേശനമാണ് ഇപ്പോൾ ചർച്ചാവിഷയം.
ചിമ്പുവിന്റെ മാനേജര്‍ ഹരിഹരന്‍ ഗജേന്ദ്രന്‍ അടുത്തിടെ ട്വീറ്റ് ചെയ്ത പോസ്റ്റാണ് ഇത്തരം ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഒരിക്കല്‍ കൂടി ചിമ്പു ചെന്നൈയിലേക്ക് വരുന്നു. അദ്ദേഹത്തിന്റെ ഫാന്‍സ് ക്ലബ്ബുകളുടെ പ്രധാനപ്പെട്ട പ്രതിനിധികളെ കാണാനും സംഘടനയ്കകത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെ കുറിച്ചും പദ്ധതികളെ കുറിച്ചും ചര്‍ച്ച നടത്താനാണ് വരുന്നത്. സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി വലിയ പദ്ധതികളാണ് അദ്ദേഹത്തിനുള്ളത് എന്നായിരുന്നു ട്വീറ്റ്.
നിലവില്‍ ഫാന്‍സ് ക്ലബ്ബുകളെ പുനസംഘടിപ്പിക്കുക എന്നത് മാത്രമാണ് ഇപ്പോഴത്തെ യോഗം. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് വേണ്ടിയുള്ള ഒരു ആയുധമായാണ് ഫാന്‍സ് ക്ലബ്ബുകളെ കാണുന്നത്. ചിമ്പു ക്ലബ്ബുകളോടൊപ്പം നില്‍ക്കുകയും ജനനന്മക്ക് വേണ്ടി ആരാധകര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുകയും നല്‍കുകയുമാണ് ചെയ്യുക എന്ന് മാനേജര്‍ ഹരിഹരന്‍ രാജേന്ദ്രന്‍ ഡെക്കാന്‍ ക്രോണിക്കിലിനോട് പറഞ്ഞു. ആരാധകരുമായി നടത്തുന്ന യോഗത്തിന് ശേഷം ഭാവി കാര്യങ്ങല്‍ ആലോചിക്കാനാണ് ചിമ്പു ആലോചിക്കുന്നത്.