ഇത് ഇവർ തന്നെ തുറന്നു പറഞ്ഞിട്ടും ഉണ്ട് . ഒരുപാട് പെൺകുട്ടികളുമായി താൻ പ്രണയത്തിൽ ആയിട്ട് ഉണ്ടെങ്കിലും ഹാൻസികക്കും നയൻതാരക്കും തന്റെ മനസ്സിൽ പ്രത്യേക സ്ഥാനം ആണ് ഉള്ളത് .വേർപിരിയൽ ഒരുപാട് ഉണ്ടായിട്ട് ഉണ്ടെങ്കിലും തന്റെ മനസ്സിനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ഹൻസികയും ആയുള്ള വേർപിരിയൽ ആണ് എന്ന് ചിമ്പു പറഞ്ഞതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.
പോടാ പോടീ എന്ന ചിത്രത്ത്തിന്റെ ഷൂട്ടിങ്ങിനു ഇടയിൽ തമിഴ് നായിക വരലക്ഷ്മിയുമായി ചിമ്പു പ്രണയത്തിൽ ആയിരുന്നു .എന്നാൽ വരലക്ഷ്മിയും വിശാലുമായുള്ള പ്രണയം പിന്നീട് ചർച്ച ആയിരുന്നു. തൃഷയുമായി ചിമ്പു പ്രണയത്തിൽ ആണ് എന്ന വാർത്തയും ഇടയ്ക്കു വന്നിരുന്നു. ഇങ്കെ എന്ന സൊല്ലുതു എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ഇടയിൽ ആൻഡ്രിയയും ചിമ്പുവും ആണ് പുതിയ പ്രണയ ജോഡികൾ എന്ന വാർത്ത ഉണ്ടായി .എന്നാൽ തന്റെ കയ്യിൽ ചിമ്പുവിന്റെ മൊബൈൽ നമ്പർ പോലും ഇല്ല എന്നാണു ആൻഡ്രിയ ഇതിനോട് പ്രതികരിച്ചത് .