'സ്ഥിതി ഭയാനകം, ഏതാനും ആഴ്ചത്തേയ്ക്ക് രാജ്യം പൂര്‍ണമായി അടച്ചിടുക'

Webdunia
ശനി, 1 മെയ് 2021 (16:53 IST)
രാജ്യത്ത് കോവിഡ് വ്യാപനം ഭയപ്പെടുത്തുന്ന രീതിയിലാണെന്ന് ഡോ.ആന്റണി എസ്.ഫൗസി. ആഗോള തലത്തില്‍ കോവിഡ് ചികിത്സയ്ക്ക് പേരുകേട്ട ആരോഗ്യവിദഗ്ധനാണ് ആന്റണി ഫൗസി. കുറച്ച് ആഴ്ചത്തേയ്ക്ക് എങ്കിലും രാജ്യം പൂര്‍ണമായി അടച്ചിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'ഒരു രാജ്യവും പൂര്‍ണമായി അടച്ചിടാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ ഏതാനും ആഴ്ചത്തേയ്ക്ക് രാജ്യം ഉടന്‍ അടച്ചിടുകയാണ് വേണ്ടത്,' ഡോ.ആന്റണി എസ്.ഫൗസി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ഇന്ത്യ വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുക വളരെ അത്യാവശ്യമാണ്. എന്നാല്‍, വാക്‌സിന്‍ നല്‍കിയതുകൊണ്ട് മാത്രം ഓക്‌സിജന്‍ ക്ഷാമവും ആശുപത്രിയിലെ ഗുരുതര സ്ഥിതിവിശേഷങ്ങളും അവസാനിക്കില്ല. ജനങ്ങള്‍ സ്വയം ശ്രദ്ധിക്കുകയാണ് ഈ ഘട്ടത്തില്‍ അത്യാവശ്യം. അതുകൊണ്ട് രാജ്യം സമ്പൂര്‍ണമായി അടച്ചിടുകയാണ് ഇപ്പോള്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article