രണ്ടര ലക്ഷം കോവിഡ് വാക്‌സിൻ ഉപേക്ഷിക്കപ്പെട്ട നിലയിൽ

എ കെ ജെ അയ്യർ

ശനി, 1 മെയ് 2021 (15:40 IST)
മധ്യപ്രദേശിൽ കോടികൾ വിലമതിക്കുന്ന കോവിഡ് വാക്സിൻ കൊണ്ടുവന്ന ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ നർസിംഗ്പുരിലെ കരേലിയിലെ ബസ് സ്റ്റാന്റിനടുത്തതാണ് ട്രക്ക്  കണ്ടെത്തിയത്.
 
കോവിഡ്  വാക്സിൻ ക്ഷാമം നേരിടുന്ന സമയത്താണ് പതിമൂന്നു കോടി രൂപ വിലവരുന്ന 2,40,000 ഡോസ് കോവാക്സിൻ അടങ്ങിയ ട്രക്ക്‌ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്. ട്രക്ക്‌ ഡ്രൈവർ, സഹായി എന്നിവരെ കണ്ടെത്തിയിട്ടില്ല. ഡ്രൈവറുടെ മൊബൈൽ ഫോൺ അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍