അഞ്ചോ അതിലധികമോ മക്കളുള്ള ഹിന്ദു കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം സമ്മാനം നല്‍കാന്‍ തീരുമാനിച്ച് ശിവസേന ആഗ്ര യൂണിറ്റ്. ഹിന്ദു ജനസംഖ്യയില്‍ കാര്യമായ കുറവുണ്ടാകുന്നുവെന്ന സെന്‍സസ് വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ജനസംഖ്യാ വര്‍ധനവിനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സമ്മാനം പ്രഖ്യാപിക്കുന്നതെന്ന് ശിവസേനയുടെ ജില്ലാ അധ്യക്ഷന്‍ വേണു ലവാനിയ വ്യക്തമാക്കി.
2010നും 2015നും ഇടയില്‍ അഞ്ചു മക്കളുള്ള ഹിന്ദു കുടുംബങ്ങള്‍ക്കാണ് സമ്മാനം നല്‍കുക. ഇതിനായി മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ നിന്നുള്ള മക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതി. ഇതുകൂടാതെ മുസ്‌ലിം ജനസംഖ്യയിലുള്ള ക്രമാതീതമായ വർധന നിയന്ത്രിക്കുന്നതിനായി നിയമനിർമാണം നടത്തണമെന്നും ഒരു പുരുഷന് തന്നെ ഒന്നില്‍ കൂടുതല്‍ ഭാര്യമാരെന്ന രീതിയും നിര്‍ത്തലാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.