ഭാര്യ ഒരു പുരുഷനാണെന്നും തന്നെ വഞ്ചിച്ചെന്നും കാട്ടി സുപ്രീംകോടതിയില്‍ വെള്ളിയാഴ്ച സുപ്രീംകോടതി പരിശോധിച്ചു. ഭാര്യക്ക് പുരുഷന്റെ ലൈംഗികാവയവം ഉണ്ടെന്നും ക്രിമിനല്‍ കുറ്റത്തിന് അവരെ വിചാരണ ചെയ്യണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ജസ്റ്റിസ് സഞ്ചയ് കിഷന്‍ കൗള്‍, എംഎം സുന്ദരേഷ് സോട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഭാര്യക്ക് ലംഗം ഉണ്ടെന്ന് കാണിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഹര്‍ജിക്കാരന്‍ കാട്ടി.
ഇത് തീര്‍ച്ചയായും വഞ്ചനയാണെന്നും ശിക്ഷാ നിയമം സെക്ഷന്‍ 420 പ്രകാരമുള്ള ശിക്ഷ നല്‍കണമെന്ന് ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകന്‍ എന്‍കെ മോഡി വാദിച്ചു. ഇത് ജന്മവൈകല്യം പോലുള്ള കേസല്ലെന്നും വിവാഹത്തിന് മുന്‍പ് സ്ത്രീക്ക് തന്റെ ലൈംഗികാവയവങ്ങളെ കുറിച്ച് അറിയാമെന്നും കോടതിയില്‍ അഭിഭാഷകന്‍ വാദിച്ചു.