ഷഹീൻ ബാഗ് സമരം: പ്രതിഷേധക്കാരെ വിമർശിച്ച് സുപ്രീം കോടതി, റോഡ് അനന്തമായി ഉപരോധിയ്ക്കാൻ ആർക്കും അധികാരമില്ല

Webdunia
തിങ്കള്‍, 10 ഫെബ്രുവരി 2020 (13:37 IST)
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹിൻ ബാഗിൽ സമരം ചെയ്യുന്ന പ്രതിഷേധക്കാരെ വിമർശിച്ച് സുപ്രീം കോടതി. റോഡുകൾ അനന്തമായി ഉപരോധിയ്ക്കാൻ അർക്കും അധികാരമില്ലെന്ന് കോടതി പറഞ്ഞു. സമരം എത്രദിവസം വേണമെങ്കിലും തുടരാം, പക്ഷേ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് മാത്രമാകണം എന്നും സുപ്രിം കോടതി വ്യക്തമാക്കി.
 
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജമിയ മില്ലിയ സർവാകലാശാലയിലെ വിദ്യർത്ഥികളെ പൊലീസ് ക്യാംപസിൽ കയറി മർദ്ദിച്ച സംഭവത്തെ തുടർന്നാണ് 2019 ഡിസംബർ 15ന് പത്ത് അമ്മമാർ ചേർന്ന് ഷഹീൻ ബാഗിൽ സമരം ആരംഭിച്ചത്. പിന്നീട് സ്ത്രീകളും കുട്ടികളും ഉൾപ്പടെ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വരികയായിരുന്നു. ആയിക്കണക്കിന് ആളുകളാണ് ഇപ്പോൾ ഷഹീൻ ബാഗിൽ സമരം ചെയ്യുന്നത്. സിഎഎ, എൻആർസി, എൻപിആർ എന്നിവയ്ക്കെതിരെ സമരം ഇപ്പോഴും തുടരുകയാണ്.   

അനുബന്ധ വാര്‍ത്തകള്‍

Next Article