ആകെ 70 സീറ്റുകളിൽ എഎപി 53 മുതൽ 57 വരെ സീറ്റുകൾ നേടും എന്നാണ് ന്യൂസ് എക്സ് എക്സിറ്റ്പോൾ പ്രവചിക്കുന്നത്. ബിജെപി 11 മുതൽ 17 വരെയും, കോൺഗ്രസ് 0 മുതൽ 2 സിറ്റുകൾ വരെ നേടുമെന്നും ന്യുസ് എക്സ് എക്സിറ്റ്പോൾ ഫലങ്ങൾ പറയുന്നു. എഎപി 44 സീറ്റുകളിൽ വിജയിച്ച് അധികാരം നിലനിർത്തും എന്നാണ് ടൈംസ് നൗവിന്റെ ഫലം.
ബിജെപി 26 സീറ്റുകളിൽ വിജയിക്കും എന്ന് പ്രവചിയ്ക്കുന്ന എക്സിറ്റ് പോൾ ഫലത്തിൽ കോൺഗ്രസ് ഒരു സീറ്റ് പോലും നേടില്ല എന്നാണ് പറയുന്നത്. 54 മുതൽ 59 സീറ്റുകൾ ആം ആദ്മി നേടും എന്നാണ് പീപ്പിൾസ് പൾസിന്റെ പ്രവചനം. 9 മുതൽ 15 സീറ്റുകളിൽ വരെ ബിജെപി വിജയിക്കും എന്നും കോൺഗ്രസ് 0-02 സീറ്റുകൾ നേടുമെന്നും പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ ഫലം ചൂണ്ടിക്കാട്ടുന്നു.
എഎപി 48 മുതൽ 61 വരെ സീറ്റുകൾ നേടി അധികാരം നിലനിർത്തും എന്നാണ് റിപ്പബ്ലിക് ടിവിയുടെ പ്രവചനം. ബിജെപി 9 മുതൽ 21 സീറ്റുകൾ വരെ നേടും എന്നും കോൺഗ്രസ് 0-1 സീറ്റിൽ ഒതുങ്ങും എന്നും റിപ്പബ്ലിക് ടിവി എക്സിറ്റ്പോൾ പറയുന്നു. അതേസമയം കഴിഞ്ഞ നാല് വർഷത്തെ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് ഡൽഹിയിൽ രേഖപെടുത്തിയത്.
വൈകിട്ട ആറുവരെയുള്ള കണക്ക് പ്രകാരം 54.65 ശതനം ആളുകൾ മാത്രമാണ് വോട്ട് ചെയ്തത്. മന്ദഗതിയിലായിരുന്നു പോളിങ് എന്നത് പാർട്ടികളിൽ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. 70ൽ 67 സീറ്റുകളിലും വിജയച്ച് മൃഗീയ ഭൂരിപക്ഷവുമായാണ് ആം ആദ്മി പാർട്ടി കഴിഞ്ഞ നര്യമസഭ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയത്. 3 സീറ്റുകളിൽ ബിജെപി വിജയിച്ചപ്പോൾ ഒരു സീറ്റുപോലും നേടാനാകാതെ കോൺഗ്രസ് തകർന്നടിയുകയായിരുന്നു.