2012ൽ ഉത്തരാഖണ്ഡ് സർക്കാർ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം നൽകാതെ സർക്കാർ ഒഴിവുകൾ നികത്തുവാൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രത്യേക വിഭാഗക്കാർക്ക് സംവരണം അനുവദിക്കണമെന്ന് 2012ൽ ഉത്തരാഖണ്ഡ് ഹൈക്കോടതി സർക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആ തീരുമാനമാണ് സുപ്രീം കോടതി ഇപ്പോൾ തിരുത്തിയിരിക്കുന്നത്. ഭരണഘടനയുടെ 16(4),16(4എ) അനുഛേദങ്ങൾ പ്രകാരം സംവരണം നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സർക്കാറിൽ നിക്ഷിപ്തമാണെന്നാണ് കോടതി വ്യക്തമാക്കിയത്.