തലസ്ഥാന നഗരിയിലെ ലോഡ്ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ

എ കെ ജെ അയ്യർ

ഞായര്‍, 12 ജനുവരി 2025 (14:58 IST)
തിരുവനന്തപുരം : തലസ്ഥാന നഗരിയുടെ ഹൃദയ ഭാഗമായ തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയേയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ചാനലിലെ ജീവനക്കാരനായ കുമാര്‍ എന്ന ക്യാമറാമാനാണ് മരിച്ച യുവാവ്. കുമാറിനൊപ്പം മരിച്ചത് ആശ എന്ന യുവതിയാണ്.
 
യുവാവ് യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്നാണ് സംശയമെന്നും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വെളിപ്പെടുത്തി. ലോഡ്ജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍