ചിന്നമ്മയ്ക്ക് തിരിച്ചടി നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷൻ; രണ്ടില ചിഹ്നം പളനിസാമി വിഭാഗത്തിന്

Webdunia
വ്യാഴം, 23 നവം‌ബര്‍ 2017 (13:01 IST)
ശശികല – ദിനകരൻ വിഭാഗത്തിന് തിരിച്ചടിനല്‍കി തിരഞ്ഞെടുപ്പ് കമ്മിഷൻ. അണ്ണാ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘രണ്ടില’ മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിഭാഗത്തിന് നല്‍കിക്കൊണ്ടുള്ള ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കി. 
 
ആർകെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന സമയത്ത് എതിർചേരിയിലായിരുന്ന ഉപമുഖ്യമന്ത്രി ഒ പനീർസെൽവം ചിഹ്നത്തിന് അവകാശവാദമുന്നയിച്ചിരുന്നു.തുടര്‍ന്നാണ് ഈ ചിഹ്നം മരവിപ്പിച്ചത്. എന്നാല്‍ തുടര്‍ന്നു നടന്ന രാഷ്ട്രീയ കളികള്‍ക്കിടെ ഒപി‌എസും ഇപി‌എസും ഒന്നിച്ചു. അതോടെയാണ് ചിഹ്നം അവർക്കു ലഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article