ക്ലാസ് മുറിയില്‍ അദ്ധ്യാപകന് മസാജ് ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍; പ്രതിഷേധവുമായി രക്ഷിതാക്കള്‍

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2017 (15:21 IST)
ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ശരീരത്തില്‍ മസാജ് ചെയ്യിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. ഒഡീഷ കലമാഗഡിയയിലെ യുജിഎംഇ സ്‌കൂളിലെ അദ്ധ്യാപകന്‍ രബീന്ദ്ര കുമാര്‍ ബെഹ്‌റയാണ് ചെറിയ കുട്ടികളെ കൊണ്ട് തന്റെ സ്വകാര്യ ആവശ്യങ്ങള്‍ സാധിച്ചെടുത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 
 
വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിക്കുന്നതും പാത്രങ്ങള്‍ കഴുകിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കും. അതേസമയം പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ വിറക് കൊണ്ടു വരുന്നതും ഭക്ഷണം പാകം ചെയ്യുന്നതും തറ വൃത്തിയാക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം.
 
ഒന്നു മുതല്‍ ഏഴാംക്ലാസ് വരെയുള്ള ഈ സ്‌കൂളില്‍ 165 കുട്ടികളാണ് ജില്ലാ ക്ഷേമ വകുപ്പിന് കീഴിലുള്ള ഈ സ്‌കൂളിലുള്ളത്. അദ്ധ്യാപകന്‍ ക്ലാസില്‍ കിടന്നുറങ്ങുന്നത് സ്ഥിരസംഭവമാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ആരെങ്കിലും ഇതിന് തടസ്സം വരുത്തിയാല്‍ അവര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുമെന്നും കുട്ടികള്‍ പറഞ്ഞു. ഒരു പ്രമുഖ ന്യൂസ് ചാനലാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article