മലയാള സിനിമ മേഖല ഇപ്പോൾ വിവാദങ്ങൾക്ക് നടുവിലാണ്. ഇപ്പോഴിതാ, യുവനടൻ ഉണ്ണി മുകുന്ദനും വിവാദങ്ങളിൽ അകപ്പെട്ടിരിയ്ക്കുകയാണ്. തിരക്കഥാകൃത്തായ യുവതിയാണ് നടനെതിരെ പീഡനശ്രമവുമായി രംഗത്തെത്തിയിരിക്കുന്നത്. യുവതിക്കെതിരെ ആദ്യം പരാതി നൽകിയത് താരം തന്നെയായിരുന്നു.
തന്നെ ബലാല്‍സംഘം ചെയ്യാന്‍ ഉണ്ണി മുകുന്ദന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാല് മാസം മുമ്പ് താൻ നൽകിയ കേസിൽ കാക്കനാട് കോടതിയിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് ഉണ്ണി ഇത്തരമൊരു വ്യാജ പരാതിയുമായി രംഗത്തെത്തിയതെന്നും തന്നെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങളെ കൂട്ടുപിടിച്ചതെന്നും അവർ പറഞ്ഞു. ഉണ്ണി മുകുന്ദനെ കണ്ട് കഥ പറയാന്‍ ചെന്ന സമയത്താണ് തനിക്കെതിരെ അതിക്രമം ഉണ്ടായതെന്നും യുവതി പറഞ്ഞു.
പൊതുജനം അറിഞ്ഞാല്‍ പീഡനശ്രമം തന്നെയും ബാധിക്കുമെന്ന് കണ്ട് പൊലീസില്‍ പരാതി നല്‍കിയില്ലെന്നും തുടര്‍ന്നാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി രഹസ്യ മൊഴി നല്‍കിയതെന്നും യുവതി വ്യക്തമാക്കി. പരാതി സ്വീകരിച്ച കോടതി ഡിസംബർ എട്ടിന്ഉണ്ണി മുകുന്ദനോട്ഹാജരാകാൻ ആവശ്യപ്പെട്ടു. മഹാരാജാസ്കോളജിനടുത്തുള്ള ജില്ലാ കോടതിയിൽ എത്തിയ ഉണ്ണിയെ രണ്ട് ആളുകളുടെ ജാമ്യത്തിലാണ്കോടതി വിട്ടയച്ചതെന്നും യുവതി പറയുന്നു.