നവാഗതനായ സമീർ ബാബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരാൺകുട്ടിയുടെ ബാല്യം മുതൽ യൗവ്വനം വരെയുള്ള കാലഘട്ടവും ഒടുവിൽ അവനെ സമൂഹം ട്രാൻസ്‌ജെൻഡറായി മുദ്രകുത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഈ കാലഘട്ടം അവനിലുണ്ടാക്കുന്ന മാറ്റവും മാനസിക ബുദ്ധിമുട്ടുകളുമാണ് ചിത്രം പറയുന്നത്.