ആരാധകര്‍ക്കായി ഓവിയയുടെ കിടിലന്‍ പ്രഖ്യാപനം

തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (13:40 IST)
ഉലകനായകന്‍ കമലഹാസന്‍ അവതരിപ്പിച്ച ബിഗ് ബോസ് എന്ന ഷോയില്‍ ശ്രദ്ധ നേടിയ മലയാളിയായിരുന്നു ഓവിയ. ഷോയില്‍ നിന്ന് താരം പുറത്തായെങ്കിലും ആരാധകരുടെ ഹൃദയം കീഴടക്കിയായിരുന്നു.   2007 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം കങ്കാരുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഓവിയ അഞ്ചോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 
 
ഇപ്പോള്‍ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത താരം പുറത്ത് വിട്ടിരിക്കുകയാണ്. വരുന്ന ഇരുപതാം തിയ്യതി ആരാധകരുമായി ട്വിറ്ററില്‍ ഓവിയ ചാറ്റ് ചെയ്യുമെന്ന പ്രഖ്യാപനം ഇതിനോടകം വൈറലായി കഴിഞ്ഞു.  ബുധനാഴ്ച രാത്രി 8 മണിക്കാണ് ഓവിയ ട്വിറ്റര്‍ വഴി ആരാധകരുമായി സംവദിക്കുന്നത്.

I'm so excited!!!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍