കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടിലെത്തിക്കണം: സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നിർദേശം

Webdunia
വെള്ളി, 5 ജൂണ്‍ 2020 (17:12 IST)
ന്യൂഡൽഹി: ലോക്ക്ഡൗണിൽ കുടുങ്ങിയ രാജ്യത്തെ മുഴുവൻ കുടിയേറ്റ തൊഴിലാളികളെയും സ്വദേശങ്ങളിലേക്കെത്തിക്കാൻ സംസ്ഥാനങ്ങൾ 15 ദിവസം സാവകാശം നൽകി സുപ്രീം കോടതി.കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ സംബന്ധിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്.കെ.കൗള്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 
 
കുടിയേറ്റ തൊഴിലാളികളൂടെ യാത്രക്കാറ്റി ജൂൺ 3 വരെ 4200 ശ്രമിക് ട്രെയിനുകൾ ഓടിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു.ഒരു കോടിയിലധികം തൊഴിലാളികളെ ഇത്തരത്തിൽ വീടുകളിലെത്തിച്ചു.ഇനിയും എത്ര തൊഴിലാളികളെ നാട്ടിലേക്കെത്തിക്കാനുണ്ടെന്നും അതിന് എത്ര ട്രെയിനുകൾ വേണ്ടിവരുമെന്നും സംസ്ഥാനങ്ങൾക്കെ പറയാൻ സാധിക്കുള്ളുവെന്നും അദ്ദേഹം കോടതിയേ ബോധിപ്പിച്ചു.
 
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ട്രെയിൻ ബസ് ഇനത്തിൽ ചാർജുകൾ ഈടാക്കരുതെന്നും ഭക്ഷണവും മറ്റ് സൗകര്യവും അധികൃതർ ഇവർക്കൊരുക്കി കൊടുക്കണമെന്നും മെയ് 28ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article