നിരവധി മലയാളികള്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്നു; രക്ഷാദൗത്യവും മുടങ്ങി

Webdunia
വ്യാഴം, 24 ഫെബ്രുവരി 2022 (12:31 IST)
റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചതോടെ ഒഴിപ്പിക്കല്‍ നടപടി മുടങ്ങി. ഒഴിപ്പിക്കാന്‍ എത്തിയ ഇന്ത്യന്‍ വിമാനം മടങ്ങി. വിദ്യാര്‍ത്ഥികളടക്കം നിരവധി മലയാളികള്‍ യുക്രൈന്‍ നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്നു. ഒഡേസ സര്‍വ്വകലാശാലയില്‍ 200 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി. വിവരങ്ങള്‍ ആശങ്കപ്പെടുത്തുന്നതെന്ന് നോര്‍ക്ക. ഖര്‍ഖീവ് സര്‍വകലാശാലയുടെ ഹോസ്റ്റലിന് മുന്നില്‍ സ്‌ഫോടനം നടന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article