നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് 70 കോടിയോളം രൂപയും 170 കിലോഗ്രാം സ്വര്‍ണവും സി ഐ എസ് എഫ് പിടിച്ചെടുത്തു. പിടിച്ചെടുത്ത നോട്ടുകളില്‍ ഭൂരിഭാഗവും പുതിയ നോട്ടുകളാണെന്ന് സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഒ.പി സിങ് അറിയിച്ചു.
കള്ളപ്പണം തടയുക എന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായാണ് സി ഐ എസ് എഫ് രാജ്യത്തെ വിമാനത്താവളങ്ങളില്ലൊം വിവിധ ഏജന്‍സികളെവെച്ച് ശക്തമായ പരിശോധന നടത്തിയത്. ഈ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ഒ.പി സിങ് വ്യക്തമാക്കി.