കഴിഞ്ഞ അര്‍ദ്ധരാത്രി മുതല്‍ രാജ്യത്ത് 500, 1000 രുപയുടെ നോട്ടുകള്‍ നിരോധിച്ചതോടെ പരിഭ്രാന്തിയിലായി സാധാരണ ജനങ്ങള്‍. ബാങ്കുകള്‍ വീണ്ടും തുറക്കുന്നത് വരെ ജനങ്ങള്‍ കടുത്ത സാമ്പത്തിക സ്തംഭനാവസ്ഥയിലൂടെ കടന്നു പോകേണ്ടിവരും.
നോട്ടുകള്‍ റദ്ദാക്കി കൊണ്ടുള്ള തീരുമാനം വന്നതിനു തൊട്ടു പിന്നാലെ ജനം എ ടി എമ്മുകളിലേക്ക് ഓടി. അടുത്ത രണ്ടുദിവസം എ ടി എമ്മുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് കൂടി പ്രഖ്യാപനം വന്നതോടെ കൈയില്‍ 500, 1000 നോട്ടുകള്‍ ഉള്ളവര്‍ അത്യാവശ്യം വേണ്ട 100 രൂപ നോട്ടുകള്‍ എടുക്കാന്‍ തിരക്കു കൂട്ടി. എന്നാല്‍, എല്ലാവരും എ ടി എമ്മുകളിലേക്ക് എത്തിയതോടെ എ ടി എം പെട്ടെന്നു തന്നെ കാലിയായി.
പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളിലും പോയി പണവും തിരിച്ചറിയല്‍ കാര്‍ഡും നല്‌കിയാല്‍ 500, 1000 നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സാധിക്കും. കൂടാതെ, റെയില്‍വേ സ്റ്റേഷന്‍, ബസ്, ആശുപത്രി, ഫാര്‍മസി,പെട്രോള്‍ പമ്പ് എന്നിവിടങ്ങളില്‍ 500, 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍, മിക്ക റെയില്‍വേ സ്റ്റേഷനുകളിലും രാവിലെ മുതലെ ആളുകള്‍ 500 രൂപയുടെ നോട്ടുമായി എത്തുകയാണ്. അതിനാല്‍ ബാക്കി തുക നല്കി മിക്കയിടങ്ങളിലും ബാക്കി നല്കാന്‍ പൈസ ഇല്ലാത്ത അവസ്ഥയാണ്. പെട്രോള്‍ പമ്പുകളിലും പണം സ്വീകരിക്കുമെങ്കില്‍ ബാക്കി നല്കാന്‍ തുക ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്‌ടിച്ചിരിക്കുകയാണ്.
ഫാര്‍മസിയില്‍ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കും. എന്നാല്‍, ഡോക്‌ടറുടെ കുറിപ്പറിയോടെ മരുന്ന് വാങ്ങാന്‍ എത്തുന്നവരുടെ കൈയില്‍ നിന്ന് മാത്രമായിരിക്കും 500, 1000 നോട്ടുകള്‍ സ്വീകരിക്കുക.