Reliance Jio Tariff Hike: മൊബൈല്‍ നെറ്റ് വര്‍ക്ക് സേവനങ്ങളുടെ താരിഫ് ഉയര്‍ത്തി റിലയന്‍സ് ജിയോ. ജൂലൈ മൂന്ന് മുതല്‍ പുതിയ താരിഫ് നിലവില്‍ വരും. ജിയോ നെറ്റ് വര്‍ക്കിന്റെ തൊണ്ണൂറ് ശതമാനത്തില്‍ അധികം പ്ലാനുകളുടേയും താരിഫ് ഉയരും. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജിയോ തങ്ങളുടെ സേവനങ്ങള്‍ക്ക് താരിഫ് ഉയര്‍ത്തുന്നത്.
15 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ജിബിയുടെ ഡാറ്റ ഓണ്‍ പാക്കിന് ജൂലൈ മൂന്ന് മുതല്‍ 19 രൂപയായി വര്‍ധിക്കും. 399 രൂപയായിരുന്ന 75 ജിബി പോസ്റ്റ് പെയ്ഡ് ഡാറ്റ പ്ലാനിന് ഇനിമുതല്‍ 449 രൂപ അടയ്ക്കണം. ജിയോയുടെ ഏറ്റവും ജനകീയ പ്ലാനായ 666 രൂപയ്ക്ക് 84 ദിവസം അണ്‍ലിമിറ്റഡ് കോള്‍/നെറ്റ് ഇനി ലഭിക്കണമെങ്കില്‍ 133 രൂപ കൂടുതല്‍ വേണം. 20 ശതമാനം വര്‍ധിപ്പിച്ച് 799 രൂപയാണ് ഈ പ്ലാനിന്റെ പുതിയ താരിഫ്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 5ജി സെല്‍ ഓപ്പറേഷനുകളില്‍ 85 ശതമാനവും ജിയോയുടേതാണെന്നും ഉപഭോക്താക്കള്‍ക്ക് ഏറ്റവും വേഗതയില്‍ 5ജി നെറ്റ് വര്‍ക്ക് ലഭ്യമാക്കാന്‍ തങ്ങള്‍ തീവ്രശ്രമം നടത്തുന്നുണ്ടെന്നും ജിയോ നെറ്റ് വര്‍ക്ക് അവകാശപ്പെട്ടു.