മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

അഭിറാം മനോഹർ

തിങ്കള്‍, 1 ജൂലൈ 2024 (16:42 IST)
തമിഴ് സിനിമയില്‍ കൂടുതല്‍ സജീവമാകാന്‍ ഒരുങ്ങി മലയാളികളുടെ പ്രിയനായിക മഞ്ജു വാര്യര്‍. മഞ്ജു വാര്യയൃ വേഷമിടുന്ന മിസ്റ്റര്‍ എക്‌സ് എന്ന സിനിമയാണ് ഇപ്പോള്‍ പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. വിഷ്ണു വിശാലിനെ നായകനാക്കി എഫ്‌ഐആര്‍ എന്ന സിനിമ ഒരുക്കിയ മനു ആനന്ദാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആര്യയും ഗൗതം കാര്‍ത്തികുമാണ് സിനിമയിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായാണ് പുതിയ വിവരങ്ങള്‍.
 
ആര്യയ്ക്കും ഗൗതം കാര്‍ത്തിക്കിനും പുറമെ ശരത് കുമാറും സിനിമയില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ ധനുഷ് നായകനായ അസുരന്‍ എന്ന സിനിമയിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ മഞ്ജു വാര്യര്‍ക്ക് സാധിച്ചിരുന്നു. അജിത് കുമാര്‍ നായകനായി എത്തിയ തുനിവിലും മഞ്ജു വേഷമിട്ടിരുന്നു. എച്ച് വിനോദാണ് സിനിമ സംവിധാനം ചെയ്തത്. ഇതിന് പുറമെ വെട്രിമാരന്‍ സിനിമയായ വിടുതലൈയുടെ രണ്ടാം ഭാഗത്തിലും മഞ്ജു വാര്യര്‍ പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. വിജയ് സേതുപതിക്കൊപ്പമാണ് സിനിമയില്‍ മഞ്ജു വേഷമിടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍