100 കോടിയ്ക്ക് പിന്നാലെ ഈ നേട്ടവും,ആദ്യമായി അഭിനയിച്ച തമിഴ് സിനിമയെക്കുറിച്ച് ദേവനന്ദ

കെ ആര്‍ അനൂപ്

ശനി, 22 ജൂണ്‍ 2024 (11:59 IST)
ഹൊറര്‍-കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമകളെ എക്കാലവും തമിഴ് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ സുന്ദര്‍ സി ചിത്രം അരണ്‍മനൈ 4 വന്‍ വിജയമായി മാറിക്കഴിഞ്ഞു. 2024ന്റെ തുടക്കത്തില്‍ ലഭിച്ച കുതിപ്പ് കോളിവുഡിന് അഞ്ചു മാസങ്ങള്‍ പിന്നിടുമ്പോഴും തിരിച്ചുപിടിക്കാന്‍ ആയില്ല.അരണ്‍മനൈ 4 തമിഴ് സിനിമ ലോകത്തിന് പുതുശ്വാസം നല്‍കിയിരിക്കുകയാണ്. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 30 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ 100 കോടി കളക്ഷന്‍ നേടി. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് 50 ദിവസത്തെ പ്രദര്‍ശനം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് നിര്‍മ്മാതാക്കള്‍. 
 
മലയാളത്തിന്റെ പ്രിയ താരം ദേവനന്ദയ്ക്കും അഭിമാനിക്കാം. ആദ്യമായി അഭിനയിച്ച തമിഴ് സിനിമ 50 ദിവസത്തെ പ്രദര്‍ശനം പൂര്‍ത്തിയാക്കി. തീര്‍ന്നില്ല മാളികപ്പുറത്തിനുശേഷം തമിഴിലും 100 കോടി ക്ലബ്ബിലെത്തിയ സിനിമയുടെ ഭാഗമാകാന്‍ കുട്ടി താരത്തിനായി.ഇപ്പോള്‍ ഡിസ്നി + ഹോട്ട്സ്റ്റാറില്‍ അരണ്‍മനൈ 4 കാണാനാകും.
സംവിധായകനായ സുന്ദര്‍ സി തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തമന്നയും റാഷി ഖന്നയും ആയിരുന്നു നായികമാര്‍.സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, കെ എസ് രവികുമാര്‍, ജയപ്രകാശ്, വിടിവി ഗണേഷ്, ഡല്‍ഹി ഗണേഷ്, രാജേന്ദ്രന്‍, സിംഗംപുലി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.അരണ്‍മനൈ ( 2014) , അരണ്‍മനൈ 2 (2016) , അരണ്‍മനൈ 3 (2021) തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത് അഭിനയിച്ചത് സുന്ദര്‍ സിയാണ്.
 
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍