'നീ എനിക്ക് ഒത്തിരി സ്‌പെഷലാണ്'; മമിതയുടെ പിറന്നാള്‍ ദിനത്തില്‍ അഖില, അധികം ആരും കാണാത്ത ചിത്രങ്ങളും വീഡിയോയും

കെ ആര്‍ അനൂപ്

ശനി, 22 ജൂണ്‍ 2024 (11:48 IST)
മമിത ബൈജു കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രേമലു എന്ന സിനിമ ഒരു പിടി നല്ല സുഹൃത്തുക്കളെ കൂടി നടിക്ക് സമ്മാനിച്ചു. ഷൂട്ടിംഗ് സൗഹൃദം ജീവിതത്തിലും തുടര്‍ന്ന് കൊണ്ടുപോകുകയാണ് മമിതയും അഖില ഭാര്‍ഗവനും. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നഏറെ പ്രിയപ്പെട്ട മമിതയ്ക്ക് ആശംസകളുമായി അഖിലയെത്തി. 
 
 ഒന്നിച്ചുള്ള രസകരവും സ്‌നേഹം നിറഞ്ഞതുമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ചിത്രങ്ങളും വീഡിയോയുമാണ് ആശംസ കുറുപ്പിനൊപ്പം അഖില പങ്കുവെച്ചത്. മമിത എനിക്ക് ഏറെ സ്‌പെഷ്യല്‍ ആണെന്ന് അഖില കുറിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Akhila Bhargavan (@akhilabhargavan)

2001 ജൂണ്‍ 22ന് ജനിച്ച മമിത ബൈജുവിന് 23 വയസ്സാണ് പ്രായം. 
 
പ്രേമലു കണ്ടവര്‍ അഖിലയെ മറന്നു കാണില്ല. പ്രണയ വിവാഹമായിരുന്നു താരത്തിന്റെത്. രാഹുല്‍ ആണ് ഭര്‍ത്താവ്.ഫേസ്ബുക്ക് വഴിയാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്.അഖിലയുടെ ഒരു സുഹൃത്തിന്റെ വീടിന്റെ അടുത്താണ് രാഹുലിന്റെ വീട്. അവിടെ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. ആ പരിചയം പിന്നീട് പ്രണയമായി മാറിയത്. പിന്നീട് അത് വിവാഹത്തില്‍ എത്തുകയും ചെയ്തു.
 
അയല്‍വാശി, പൂവന്‍ എന്നീ സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.ധാരാളം ഡാന്‍സ് റീല്‍ വീഡിയോകള്‍ നടി പങ്കുവയ്ക്കാറുണ്ട്.
 15 വര്‍ഷം അഖില ഭരതനാട്യം പഠിച്ചുട്ടുണ്ട്
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍