premalu ott: പ്രേമലു ഒ.ടി.ടിയില്‍ എത്തിയോ ? ഉത്തരം ഇവിടെയുണ്ട് !

കെ ആര്‍ അനൂപ്

വ്യാഴം, 21 മാര്‍ച്ച് 2024 (09:13 IST)
തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് പ്രേമലു. ബ്ലോക്ക്ബസ്റ്ററായി മാറിയ ഗിരീഷ് എ ഡി ചിത്രം തമിഴ്,തെലുങ്ക് നാടുകളിലും വിജയം ആവര്‍ത്തിച്ചു.റൊമാന്റിക് കോമഡി ചിത്രത്തില്‍ നസ്ലെന്‍ കെ ഗഫൂറും മമിതാ ബൈജുവും പ്രധാന വേഷങ്ങളില്‍ എത്തിയത്.ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് എപ്പോഴാണെന്ന് ചോദ്യം സിനിമ പ്രേമികള്‍ക്കിടയില്‍ ഉയരുന്നുണ്ട്.
 
 ശ്യാം മോഹന്‍ എം, മീനാക്ഷി രവീന്ദ്രന്‍, അഖില ഭാര്‍ഗവന്‍, അല്‍ത്താഫ് സലിം, മാത്യു തോമസ്, സംഗീത പ്രതാപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയുടെ ഒടിടി സ്ട്രീമിംഗ് അവകാശം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ് സ്വന്തമാക്കിയിരിക്കുന്നത്.മാര്‍ച്ച് 29 ന് സിനിമ ഒ.ടി.ടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.ALSO READ: സെയ്ത്താനിലെ നായിക അരുന്ധതി നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, സഹായം അഭ്യര്‍ത്ഥിച്ച് സഹോദരി

ഏപ്രില്‍ വരെയെങ്കിലും പ്രേമലു തിയറ്ററുകളില്‍ ഉണ്ടാകും. അതുകഴിഞ്ഞ് മുന്നോട്ടു പോകാനും സാധ്യത ഏറെയാണ്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍