അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് മുന്നില്‍ യോഗ ചെയ്ത ഇന്‍ഫ്‌ളുവന്‍സറായ യുവതിക്ക് വധഭീഷണി. വഡോദര സ്വദേശിയും ഫാഷന്‍ ഡിസൈനറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അര്‍ച്ചന മക്വാനയ്ക്കാണ് വധഭീഷണി ലഭിച്ചത്. സംഭവത്തിന് പിന്നാലെ യുവതിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഇക്കഴിഞ്ഞ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനത്തിലായിരുന്നു യുവതി ക്ഷേത്രത്തിന് മുന്നില്‍ ശീര്‍ഷാസനം ചെയ്ത് ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചത്. ഇത് പിന്നാലെ വിവാദമാകുകയും വധഭീഷണിയില്‍ ചെന്നെത്തുകയുമായിരുന്നു.