ദേ അടുത്തത് ! സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോര്‍ന്നു

രേണുക വേണു

ശനി, 22 ജൂണ്‍ 2024 (12:50 IST)
കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി നീറ്റ് - നെറ്റ് പരീക്ഷയിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. ഇന്നലെ മാറ്റിവെച്ച സി.എസ്.ഐ.ആര്‍ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഡാര്‍ക്ക് വെബിലൂടെയാണ് സി.എസ്.ഐ.ആര്‍ പരീക്ഷ പേപ്പര്‍ ചോര്‍ന്നതെന്നാണ് വിവരം. ഈ മാസം 25 മുതല്‍ 27 വരെ നടക്കാനിരുന്ന പരീക്ഷ രണ്ട് ലക്ഷം വിദ്യാര്‍ഥികളാണ് എഴുതാനിരുന്നത്. 
 
ഇന്നലെ രാത്രിയോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ ഉന്നതല യോഗം വിളിച്ചു ചേര്‍ത്തു. പിന്നാലെയാണ് സിഎസ്ഐആര്‍ യുജിസി നെറ്റ് പരീക്ഷയും മാറ്റിവെച്ചത്. അതിനിടെ ബീഹാറിലും ഒഴിവാക്കാനാവാത്ത കാരണങ്ങള്‍ വിശദീകരിച്ച് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റും മാറ്റിയിട്ടുണ്ട്.
 
അതേസമയം നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നാണെന്ന് സൂചനയുണ്ട്. ബീഹാറിലെ പട്‌നയില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ ചോദ്യപേപ്പറുകള്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഉത്തര്‍പ്രദേശ് ഗുജറാത്ത് കേന്ദ്രീകരിച്ചും നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷണം വ്യാപിക്കുകയാണ്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍