തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ എം സത്യത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു; ബോധരഹിതനായി വീണ് എംഎല്‍എ

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 21 ജൂണ്‍ 2024 (13:31 IST)
M Satyam
തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. എംഎല്‍എ എം സത്യത്തിന്റെ ഭാര്യ രൂപാ ദേവിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഇവരെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. 
 
തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ചൊപ്പഡാണ്ടി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ് എം സത്യം. ആത്മഹത്യക്ക് മുന്‍പ് രൂപാ ദേവി ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്തിരുന്നു. ഇതില്‍ താന്‍ ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്നും പറഞ്ഞു. എന്നാല്‍ എംഎല്‍എ വീട്ടിലേക്ക് ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ എം സത്യം ബോധരഹിതനായി വീണു. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍