രാജ്യത്ത് കഴിഞ്ഞ വേനലില്‍ റിപ്പോര്‍ട്ട് ചെയ്തത് 40000ലധികം സൂര്യതാപ കേസുകള്‍! മരണം 110

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 20 ജൂണ്‍ 2024 (11:20 IST)
രാജ്യത്ത് കഴിഞ്ഞ വേനലില്‍ റിപ്പോര്‍ട്ട് ചെയ്തത് 40000ലധികം സൂര്യതാപ കേസുകള്‍. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ ജൂണ്‍ 18 വരെയുള്ള കണക്കാണിത്. അതേസമയം വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ചൂട് കൂടുതലാണ്. കൂടാതെ സൂര്യതാപം മൂലം 110 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വടക്കുകിഴക്കാന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്നു. 
 
വേനല്‍ക്കാലത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ പോയിരുന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിരവധി പേര്‍ ചൂടുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് ചികിത്സ തേടി. പക്ഷികളും നിര്‍ജലീകരണം മൂലം ചത്തുവീണു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍