Copa America 2024 Live Streaming in India: കോപ്പയിലെ മെസിയുടെ കളി വീട്ടിലെ ടിവിയില്‍ കാണാന്‍ പറ്റില്ല ! കാരണം ഇതാണ്

രേണുക വേണു

വ്യാഴം, 20 ജൂണ്‍ 2024 (11:06 IST)
Copa America 2024 Live Streaming in India: കോപ്പ അമേരിക്ക 2024 ന് നാളെ കിക്കോഫ്. കോപ്പയുടെ 48-ാം പതിപ്പിന് യുഎസ്എയാണ് ആതിഥേയത്വം വഹിക്കുക. ജൂലൈ 15 നാണ് ഫൈനല്‍. ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീനയും കാനഡയും തമ്മിലാണ് കോപ്പയിലെ ഉദ്ഘാടന മത്സരം. ഇന്ത്യന്‍ സമയം ജൂണ്‍ 21 പുലര്‍ച്ചെ 5.30 ന് കളി ആരംഭിക്കും. ജോര്‍ജിയയിലെ അറ്റ്‌ലാന്റാ മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. 
 
അതേസമയം കോപ്പയിലെ മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്ന ടെലിവിഷന്‍ നെറ്റ് വര്‍ക്കിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ടെലിവിഷനില്‍ കോപ്പ മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടാകാന്‍ സാധ്യത കുറവാണ്. യൂറോ കപ്പും ട്വന്റി 20 ലോകകപ്പും നടക്കുന്നതിനാലാണ് കോപ്പ അമേരിക്കയ്ക്ക് ടെലിവിഷന്‍ ടെലികാസ്റ്റിങ് ലഭിക്കാത്തതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 
 
ഏത് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ആയിരിക്കും കോപ്പ അമേരിക്കയുടെ സ്ട്രീമിങ് എന്ന കാര്യത്തിലും വ്യക്തത ആയിട്ടില്ല. ഫാന്‍ കോഡില്‍ ലൈവ് സ്ട്രീമിങ് ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഫാന്‍ കോഡ് പ്ലാറ്റ്‌ഫോമും കോപ്പ തത്സമയ സ്ട്രീമിങ്ങില്‍ നിന്ന് പിന്മാറിയതായും വാര്‍ത്തകളുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍