ഇനി എന്നാണ് മോദി നീറ്റ് റദ്ദാക്കുന്നത്? ബിജെപി സര്‍ക്കാരിന്റെ അലംഭാവവും അഴിമതിയും യുവാക്കളുടെ ഭാവി നശിപ്പിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി

അഭിറാം മനോഹർ

വ്യാഴം, 20 ജൂണ്‍ 2024 (12:30 IST)
Modi, Priyanka Gandhi
ദേശീയ പരീക്ഷ ഏജന്‍സി(എന്‍ടിഎ) ജൂണ്‍ 18ന് നടത്തിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. സംഭവത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി സ്വയം ഏറ്റെടുക്കണമെന്നും സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന്റെയും പരാജയത്തിന്റെയും ഫലമാണിതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.
 
നീറ്റ് യുജിയില്‍ ക്രമക്കേടുണ്ടായതായി കേന്ദ്രവിദ്യഭ്യാസ മന്ത്രി തന്നെ നേരത്തെ വ്യക്തമാക്കിയതാണ്. പിന്നീട് ഗുജറാത്തിലും ബിഹാറിലും വിദ്യഭ്യാസ മാഫിയ അറസ്റ്റിലായതോടെ ക്രമക്കേടുണ്ടായതായി അദ്ദേഹം സമ്മതിച്ചു. ഇനി എന്നാണ് നീറ്റ് പരീക്ഷ റദ്ദാക്കുന്നതെന്നും ഖാര്‍ഗെ ചോദിച്ചു. അതേസമയം ബിജെപി സര്‍ക്കാരിന്റെ അലംഭാവവും അഴിമതിയും യുവാക്കളെ ബാധിക്കുന്നതായി പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. നീറ്റ് പരീക്ഷയിലെ തട്ടിപ്പ് വാര്‍ത്തയ്ക്ക് പിന്നാലെ നെറ്റ് പരീക്ഷ ക്രമക്കേട് ഭയന്നാണ് റദ്ദാക്കിയതെന്നും ഇതിന്റെ ഉത്തരവാദിത്വം വിദ്യഭ്യാസമന്ത്രി ഏറ്റെടുക്കുമോ എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍