രാഹുല്‍ ഒഴിയുന്ന സാഹചര്യത്തില്‍ പ്രിയങ്കയെ തന്നെ വയനാട് മത്സരിപ്പിക്കണമെന്ന് കെപിസിസി നേതൃത്വം എഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടിലായിരുന്നു പ്രിയങ്ക. എന്നാല്‍ താന്‍ വയനാട് ഉപേക്ഷിക്കുമ്പോള്‍ മണ്ഡലത്തിലെ യുഡിഎഫ് അനുകൂലികളില്‍ അത് വലിയ അതൃപ്തിയുണ്ടാക്കുമെന്നും പകരം പ്രിയങ്ക വന്നാല്‍ അവരുടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും രാഹുലിനു ബോധ്യമായി. രാഹുല്‍ ഒഴിയുന്നത് വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ളില്‍ കടുത്ത അതൃപ്തിക്ക് കാരണമായേക്കുമെന്ന് കെപിസിസി നേതൃത്വവും രാഹുലിനെ അറിയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് രാഹുല്‍ പ്രിയങ്കയോട് ആവശ്യപ്പെട്ടത്.
ഉത്തര്‍പ്രദേശിലെ റായ് ബറേലി സീറ്റ് നിലനിര്‍ത്താന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചുതിനെ തുടര്‍ന്നാണ് വയനാട് ഉപേക്ഷിക്കുന്നത്. വയനാട്ടില്‍ 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ജയിച്ചത്. റായ്ബറേലിയില്‍ 3,90,030 വോട്ടുകളുടെ ജയമാണ് രാഹുല്‍ നേടിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക എവിടെയും മത്സരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രിയങ്കയ്ക്ക് സാധിക്കും