Rahul Gandhi: ഏത് സീറ്റ് ഉപേക്ഷിക്കണമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും രാഹുല്‍ വിജയിച്ചതിനാല്‍ ഒരു മണ്ഡലം ഉറപ്പായും ഉപേക്ഷിക്കേണ്ടി വരും. ഉത്തര്‍പ്രദേശിലെ റായ് ബറേലിയിലും കേരളത്തിലെ വയനാട്ടിലുമാണ് രാഹുലിന്റെ മിന്നുന്ന വിജയം. വയനാട്ടില്‍ 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ജയിച്ചത്. റായ്ബറേലിയില്‍ 3,90,030 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്.