കൊവിഡ് ഈ വര്‍ഷം മുഴുവന്‍ വെല്ലുവിളി ഉയര്‍ത്തും: എയിംസ് ഡയറക്ടര്‍

ശ്രീനു എസ്
ചൊവ്വ, 20 ഏപ്രില്‍ 2021 (19:49 IST)
കൊവിഡ് ഈ വര്‍ഷം മുഴുവന്‍ വെല്ലുവിളി ഉയര്‍ത്തുമെന്ന് എയിംസ് ഡയറക്ടര്‍ ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. ചിലര്‍ക്ക് രോഗലക്ഷണങ്ങില്ലാതെ പോസിറ്റീവാകുന്നുവെന്നും അതിവേഗമാണ് കൊവിഡ് പടരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതില്‍ ഇത് വേഗം മാറുമെന്ന് കരുതണ്ട, അടുത്തമാസം പകുതിയെങ്കിലുമാകും സാധാരണ നിലയിലെത്താനെന്നും അദ്ദേഹം പറഞ്ഞു.
 
കൊവിഡ് വായുവിലൂടെയും പടര്‍ന്നേക്കാമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതിനാല്‍ ജനങ്ങള്‍ സര്‍ജിക്കല്‍ മാസ്‌കോ ഡബിള്‍ ലയര്‍ മാസ്‌കോ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article