ജയലളിതയുടേത് തങ്കഹൃദയം, ഞാൻ അവരെ വേദനിപ്പിച്ചിട്ടുണ്ട്: ഏറ്റുപറഞ്ഞ് രജനീകാന്ത്

Webdunia
തിങ്കള്‍, 12 ഡിസം‌ബര്‍ 2016 (17:04 IST)
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കോഹിനൂർ രത്നമെന്ന് വിശേഷിപ്പിച്ച് സ്റ്റൈൽ മന്നൻ രജനീകാന്ത്. തങ്കഹൃദയമാണ് ജയലളിതയുടേതെന്ന് പലവട്ടം തെളിയിച്ച ആളാണ് വരെന്നും രജനീകാന്ത് പറഞ്ഞു. ഞാൻ അവരെ വേദനിപ്പിച്ചിട്ടുണ്ട്. അവരുടെ പാർട്ടിയുടെ തോൽവിക്കു പ്രധാനകാരണം ഞാനായിരുന്നു– രജനീകാന്ത് പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ആര്‍ടിസ്റ്റ് അസോസിയേഷന്‍ വിളിച്ചുചേര്‍ത്ത അനുശോചനയോഗത്തിനിടെയായിരുന്നു രജനിയുടെ പരാമര്‍ശം.
  
പുരഷാധിപത്യസമൂഹത്തില്‍ ഒരു സ്ത്രീയെന്ന നിലയില്‍  മുന്നേറാന്‍ അവര്‍ ഏറെ യാതനങ്ങള്‍ സഹിച്ചിട്ടുണ്ട്.  രജനീകാന്ത് പറഞ്ഞു. ജയലളിതയുടെ അണ്ണാ ഡി എം കെ വീണ്ടും അധികാരത്തിൽ എത്തിയാൽ ദൈവത്തിനുപോലും തമിഴ്നാടിനെ രക്ഷിക്കാൻ സാധിക്കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ, ഈ വാക്കുകൾ ജയലളിതയെ വേദനിപ്പിച്ചുവെന്നും സ്റ്റൈൽ മന്നൻ വ്യക്തമാക്കി.
 
ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളാണ് ജയലളിതയെ ഈ ഉയരത്തില്‍ എത്തിച്ചത്. രണ്ടാം വയസില്‍ അച്ഛനെ നഷ്ടപ്പെടുകയും 20ആം വയസില്‍ അമ്മയേയും നഷ്ടപ്പേടേണ്ടി വന്നു അവര്‍ക്ക്. കുടുംബം നഷ്ടമായതുള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ കഠിനാധ്വാനത്തിലൂടെ അവര്‍ എല്ലാം നേടിയെടുത്തു. ലക്ഷക്കണക്കിന് ആളുകളുടെ സ്‌നേഹം അനുഭവിക്കാന്‍ കഴിഞ്ഞ വ്യക്തിയാണ് ജയലളിതയെന്നും രജനീകാന്ത് പറഞ്ഞു. ജയലളിതയുടെ വിയോഗത്തിൽ പങ്കാളിയായി രജനീകാന്ത് തന്റെ അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കരുതെന്ന് ആരാധകരോട് പറഞ്ഞിരുന്നു.
Next Article