ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പോകുന്നവരെ തടയുകയല്ല ചെയ്യേണ്ടതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. സൈനികന്റെ കുടുംബവുമായി സംസാരിക്കാൻ രണ്ട് മിനിട്ടാണ് താന്‍ ആവശ്യപ്പെട്ടത്. ആശ്വസിപ്പിക്കാൻ പോകുന്നത് തെറ്റായ കാര്യമായി തനിക്ക് തോന്നുന്നില്ലെന്നു രാഹുല്‍ പറഞ്ഞു.
തന്നോട് സംസാരിക്കാൻ എത്തിയ വിമുക്തഭടന്റെ കുടുംബത്തെ മർദിക്കുകയും വലിച്ചിഴച്ച് കൊണ്ടു പോവുകയുമാണ് പൊലീസ് ചെയ്തത്. വിമുക്ത സൈനികന്‍ ആത്മഹത്യ ചെയ്യാനുണ്ടായ സംഭവത്തിൽ കേന്ദ്രസർക്കാർ മാപ്പുപറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.