ഹിലാരിയെ നിലം പരിശാക്കുന്ന വെളിപ്പെടുത്തലുമായി ജൂലിയന്‍ അസാഞ്ചെ - ഡെമാക്രാറ്റിക് സ്ഥാനാര്‍ഥി ജയിലിലേക്കോ ?!

Webdunia
ബുധന്‍, 2 നവം‌ബര്‍ 2016 (20:46 IST)
ഡെമാക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണെതിരെ കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന് വിക്കി ലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ.

താന്‍ പുറത്തു വിടുന്ന രേഖകള്‍ ചിലപ്പോള്‍ ഹിലാരിയെ ജയിലിലാക്കിയേക്കും. തക്കതായ തെളിവുകളാണ് പുറത്തു വിടുന്നതെന്നും ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അസാഞ്ചെ പറഞ്ഞു.

ഹിലരിയ്‌ക്കെതിരെ നടക്കുന്ന എഫ്‌ബിഐ അന്വേഷണത്തില്‍ ഒബാമാ സര്‍ക്കാരിന് ആത്മവിശ്വാസം പോരെന്നും അസ്സാഞ്ചെ പറയുന്നു. ഹിലരിയുടെ പുതിയ ഇമെയില്‍ വിവാദത്തെക്കുറിച്ച് എഫ്‌ബിഐ അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് ഇരട്ടപ്രഹരവുമായി ജൂലിയന്‍ അസാഞ്ചെയുടെ രംഗപ്രവേശം.

ഏതു തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വിടുന്നതെന്ന് അസാഞ്ചെ വ്യക്തമാക്കിയിട്ടില്ല. 2010 ജൂണ്‍ മുതല്‍ 201 ആഗസ്ത് 12 വരെയുള്ള കാലഘട്ടത്തിലുള്ള ഹിലരിയുടെ 30, 322 മെയിലുകളാണ് അസാഞ്ചെ ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്.

തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ആരോപണങ്ങളുടെ നിഴലിലായ ഹിലാരിക്കൊപ്പമെത്തിയിരിക്കുകയാണ്  ഡൊണാള്‍ഡ് ട്രംപ്.
Next Article