ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങള്‍ പറത്തുന്നത് ഏറ്റവും മികച്ച പൈലറ്റുമാരെന്ന് പറഞ്ഞത് ഫ്രാന്‍സിലെ ഇന്ത്യന്‍ ഇന്ത്യന്‍ അംബാസിഡറായിരുന്നു. റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഇന്ത്യന്‍ പൈലറ്റുമാര്‍ ഫ്രാന്‍സില്‍ എത്തിയപ്പോഴായിരുന്നു ഇത്തരമൊരു പരാമര്‍ശം ഉണ്ടായത്. അതില്‍ മറ്റൊരു പ്രധാന കാര്യം ഫ്രാന്‍സിലെത്തിയ പൈലറ്റുമാരായ അഞ്ചു പേരില്‍ ഒരാള്‍ മലയാളിയാണ് എന്നതാണ്.
വ്യോമസേന പുറത്തുവിട്ട ചിത്രത്തില്‍ നിന്നായിരുന്നു നാട്ടുകാരുടെ ഈ കണ്ടെത്തല്‍. ഉടന്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് ചിത്രം ഷെയര്‍ചെയ്യപ്പെട്ടു. എന്നാല്‍ പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ലാത്തതിനാല്‍ പ്രതിരോധവകുപ്പ് ഇതിനോട് പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ബുധനാഴ്ചയാണ് ഇന്ത്യയില്‍ എത്തുന്നത്.