പരാതി നല്‍കാന്‍ എസ്പി ഓഫീസിലെത്തിയ യുവതിയെ പൊലീസുകാരനായ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 2 ജൂലൈ 2024 (15:16 IST)
പരാതി നല്‍കാന്‍ എസ്പി ഓഫീസിലെത്തിയ യുവതിയെ പൊലീസുകാരനായ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. കര്‍ണാടകത്തിലെ ഹാസന്‍ പോലീസ് സൂപ്രണ്ട് ഓഫീസിനുള്ളില്‍ ഇന്നലെ രാവിലെയാണ് യുവതി ഭര്‍ത്താവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഹാസന്‍ ഗൊരൂര്‍ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ലോക്‌നാഥാണ് 37കാരിയായ ഭാര്യ മമത കുത്തികൊലപ്പെടുത്തിയത്.
 
പ്രതിയെ 103-ാം വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തു. കുടുംബവഴക്കാണ് കൊലയ്ക്ക് കാരണമെന്ന് കരുതുന്നു. ലോക്‌നാഥിന്റെ പേരില്‍ പരാതിനല്‍കാന്‍ പോലീസ് സൂപ്രണ്ട് ഓഫീസിലെത്തിയതായിരുന്നു മമത. പിറകെ ലോക്‌നാഥുമെത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article