മോദിയുടേത് മഹത്തായ കുരിശുയുദ്ധം; ഇതൊരു തുടക്കം മാത്രം, നോട്ട് നിരോധന നടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി

Webdunia
ചൊവ്വ, 22 നവം‌ബര്‍ 2016 (12:30 IST)
രാജ്യത്ത് നിന്നും 500, 1000 നോട്ടുകൾ അസാധുവാക്കിയ നടപടി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കള്ളപ്പണത്തിനെതിരെ പോരാടുന്നതിൽ നോട്ട് അസാധുവാക്കൽ ഒരു തുടക്കം മാത്രമാണെന്നും ഇത് ഒന്നിന്റെയും അവസാനമല്ലെന്നും മോദി വ്യക്തമാക്കി. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ശക്തമായ രീതിയിൽ തന്നെ മുന്നോട്ട് പോകാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും മോദി വ്യക്തമാക്കി. ബി ജെ പി പാർലമെൻററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
 
നോട്ട് അസാധുവാക്കൽ നടപടിയിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ബി ജെ പി പാർലമെന്ററി പാർട്ടി പ്രമേയം അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടേത് മഹത്തായ കുരിശുയുദ്ധമെന്നും പ്രമേയത്തിൽ പറയുന്നു. കറൻസി നിരോധനത്തിലൂടെ നികുതി വെട്ടിപ്പും തീവ്രവാദ ആക്രമണവും തടയാൻ കഴിയുന്നുണ്ടെന്നും മോദി വ്യക്തമാക്കി.
 
പ്രഖ്യാപനം വന്നതിന്റെ ആദ്യഘട്ടങ്ങളിൽ എ ടി എമ്മിനു മുമ്പിലും ബാങ്കുകളിലും വലിയ രീതിയിലുള്ള ക്യു പ്രതീക്ഷിച്ചതാണെന്നും ഇപ്പോൾ ക്യു കുറവുണ്ടെന്നും കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. നോട്ട് മാറ്റം സംബന്ധിച്ച് ചർച്ചകൾക്ക്​ കേന്ദ്രസർക്കാർ തയാറണെന്ന് ധനമന്ത്രി അരുൺ ​ജെയ്റ്റ്ലി യോഗത്തിൽ പറഞ്ഞു. നോട്ട്​ പിൻവലിക്കൽ ധനകാര്യമന്ത്രി പോലും അറിഞ്ഞില്ലെന്ന്​ പറഞ്ഞവർ തീരുമാനം പാർട്ടി മു​മ്പേ അറിഞ്ഞിരുന്നുവെന്ന്​ മാറ്റി പറയുന്നു. ചരിത്രപരമായ ഒരു നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും ​ജെയ്റ്റ്ലി വ്യക്തമാക്കി.
Next Article