കൈവശമുള്ളത് 52,000 രൂപയും നാല് സ്വർണമോതിരങ്ങളും, സ്വന്തമായി വീടോ വാഹനമോ ഇല്ല, മോദിക്ക് 3.02 കോടിയുടെ ആസ്തി

അഭിറാം മനോഹർ
ബുധന്‍, 15 മെയ് 2024 (14:13 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 3.02 കോടിയുടെ സ്വത്തുക്കള്‍ ഉണ്ടെന്നും കൈവശമുള്ളത് 52,920 രൂപയാണെന്നും സത്യവാങ്മൂലം. സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്നും തിരെഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ വാരണസി മണ്ഡലത്തില്‍ നിന്നാണ് മോദി മത്സരിക്കുന്നത്. 
 
പ്രധാനമന്ത്രിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2 അക്കൗണ്ടുകളുണ്ട്. ഗാന്ധിനഗര്‍ ശാഖയില്‍ 73,304 രൂപയും വാരണസി ശാഖയില്‍ 7,000 രൂപയും മാത്രമാണുള്ളത്. ഇത് കൂടാതെ എസ്ബിഐയില്‍ 2,85,60,338 രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ 2002ല്‍ വാങ്ങിയ ഭൂമി ദാനം ചെയ്തതിനാല്‍ സ്ഥാവര സ്വത്തുക്കള്‍ പ്രധാനമന്ത്രിയുടെ പേരിലില്ല. സ്വന്തമായി വാഹനവുമില്ല. ഈ സ്വത്തുക്കള്‍ക്ക് പുറമെ 2.67 ലക്ഷം രൂപ വിലമതിക്കുന്ന 4 സ്വര്‍ണമോതിരങ്ങള്‍ മോദിക്കുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article