പശുവിന്റെ പേരിൽ കോണ്‍ഗ്രസ് ബി ജെ പിയോട് മത്സരിക്കുകയാണ്: പിണറായി വിജയന്‍

Webdunia
ശനി, 9 ഫെബ്രുവരി 2019 (09:27 IST)
പശുവിനെ കശാപ്പ് ചെയ്ത അഞ്ചു പേര്‍ക്കെതിരെ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാർ രാജ്യരക്ഷാ നിയമ പ്രകാരം കേസെടുത്തത് വൻ വാർത്തയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ പാർട്ടികളും ഇത് ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോൾ സംഭവത്തിനെതിരെ രൂക്ഷ വിമർശനവുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തിയിരിക്കുകയാണ്.
 
പശു സംരക്ഷണത്തിന്റെ പേരില്‍ ഇത്തരം ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ മധ്യപ്രദേശ് ഭരിച്ചിരുന്നു ബി.ജെ.പി പോലും മുതിര്‍ന്നിരുന്നില്ല, പശുവിന്റെ പേരില്‍ ബി.ജെ.പിയോട് മത്സരിക്കുകയാണ് കോണ്‍ഗ്രസ് എന്ന് പിണറായി വിജയൻ ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.
 
'പശുവിനെ കശാപ്പു ചെയ്യുന്നത് ആദ്യമായി നിരോധിച്ചത് കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞത് ദിഗ്വിജയ് സിങ്ങ് ആണ്. ശബരിമല വിഷയത്തിലും ഇതു തന്നെയാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇതു തന്നെയാണ് അവരുടെ ഏറ്റവും വലിയ പരാജയം' മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article