മോഹന്‍ലാലിന്റെ സ്ഥാനാര്‍ഥിത്വം; നിലപാട് പരസ്യപ്പെടുത്തി പികെ കൃഷ്‌ണദാസ്
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബിജെപി നേതാവ് പികെ കൃഷ്‌ണദാസ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നറിയിച്ച് ബിജെപി ഇതുവരെ മോഹന്‍ലാലുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ ശക്തമായിരുന്നു. സംസ്ഥാന നേതാക്കള്‍ താരവുമായി ചര്‍ച്ച നടത്തിയെന്നും ആര്‍എസ്എസ് പിന്തുണയോടെ പൊതുസ്ഥാനാര്‍ത്ഥി ആകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഒ രാജഗോപാല്‍ എംഎല്‍എയും എംടി രമേശും നടത്തിയ പ്രസ്‌താവനകളാണ് മോഹന്‍ലാല്‍ മത്സരരംഗത്ത് എത്തുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഒരു പാര്‍ട്ടിയുടെ ബ്രാന്‍ഡ് ആയി അറിയപ്പെടാന്‍ താല്‍പ്പര്യമില്ലെന്നാണ് താരം പറഞ്ഞത്.