മോഹൻലാലിന്റെ ഒറിജിനൽ ‘രൂപം’ ഇതാണെന്ന് രഞ്ജിനി; പൊങ്കാലയിട്ട് ആരാധക വെട്ടുകിളി കൂട്ടം

വ്യാഴം, 7 ഫെബ്രുവരി 2019 (14:17 IST)
സ്ത്രീകളെ അപഹസിച്ചുകൊണ്ടുള്ള ട്രോളുകളിൽ നിന്ന് ആരാധകരെ പിന്തിരിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം സൂപ്പർതാരങ്ങൾക്കാണെന്ന് നടി രഞ്ജിനി. സ്ത്രീകളെ മാത്രം പരിസഹിച്ചുകൊണ്ടുള്ളവ അവഗണിക്കാനാകില്ലെന്നും രഞ്ജിനി ഫെയ്സ്ബുക്കിൽ കുറിച്ചു. 
 
ചിത്രം എന്ന സിനിമയിൽ നിന്നും മോഹൻലാലിന്റെയും രഞ്ജിനിയുടെയും ചിത്രങ്ങൾ ചേർത്തുവെച്ച് പരിഹാസ്യ രൂപേണ ട്രോളുകൾ ഉണ്ടാക്കിയിരുന്നു. ഇത് പോസ്റ്റ് ചെയ്തു കൊണ്ടാണ് രഞ്ജിനി തന്റെ പ്രതിഷേധം അറിയിച്ചത്. ട്രോളിനു മറുട്രോളായി മോഹന്‍ലാലിന്റെ പില്‍ക്കാലത്തെ ഫോട്ടോകളും ചേര്‍ത്തുവെച്ചു കൊണ്ടാണ് രഞ്ജിനി പോസ്റ്റ് ചെയ്തിരിക്കുന്നത്. 
 
എന്നാൽ രഞ്ജിനിയുടെ പോസ്റ്റിനു താഴെ ആരാധകരുടെ അസഭ്യവർഷമാണ്. നടിയെ കടന്നാക്രമിക്കുകയാണ് ഫാൻസ് വെട്ടുകിളി കൂട്ടങ്ങൾ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍