'എനിക്ക് ഇതല്ലെങ്കില്‍ മറ്റൊന്നുണ്ട് എന്നെനിക്ക് ബോധ്യമുണ്ട്. എനിക്ക് നാളെ സിനിമ തന്നില്ലെങ്കില്‍ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ചായാലും ജീവിക്കും. എനിക്ക് ഒരു പേടിയുമില്ല അത് പറയാന്‍. നമ്മുടെ മനസ്സമാധാനം കളഞ്ഞ് നമ്മുടെ സ്പേസില്‍ മറ്റൊരു വ്യക്തിയെ കയറ്റേണ്ട ആവശ്യം എന്തിരിക്കുന്നു'- മഡോണ പറഞ്ഞു.
'സിനിമയില്‍ നിന്ന് തനിക്ക് പണവും പാര്‍പ്പിടവുമെല്ലാം ലഭിച്ചെന്നും അതിന്റെ നന്ദി തനിക്കുണ്ട്. പക്ഷേ നാളെ ഞാന്‍ കോംപ്രമൈസ് ചെയ്താലേ എനിക്ക് വേഷങ്ങള്‍ ലഭിക്കൂ എന്ന് വന്നാല്‍ എനിക്ക് ആ വേഷം വേണ്ട. ഇത്രയേ ഉള്ളു വെരി സിംപിൾ. നമ്മളെ ബഹുമാനിക്കാത്തവര്‍ക്കൊപ്പം നില്‍ക്കേണ്ട യാതൊരു ആവശ്യവുമില്ല'- മഡോണ കൂട്ടിച്ചേര്‍ത്തു. കപ്പ ടിവിയുടെ ഹാപ്പിനസ് പ്രൊജക്റ്റിലാണ് താരം മനസു തുറന്നത്.