ഭാര്യയെ വെട്ടിനുറുക്കി കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച സംഭവത്തിൽ തമിഴ് സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. കാതൽ ഇലവസം എന്ന തമിഴ് സിനിമയുടെ സംവിധായകനായ ബാലകൃഷ്ണയാണ് ഭാര്യ സന്ദ്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചത്.
ജനുവരി 20ന് ചെന്നൈയിലെ പള്ളിക്കരനിയിലെ മാലിന്യക്കൂമ്പാരത്തിനിടയിൽനിന്നും സ്ത്രീയുടേതെന്ന് തോന്നുന്ന കലും വലതു കയ്യൂം കണ്ടെത്തിയിരുന്നു. ശരീരം അരുടേതെന്ന് കണ്ടെത്താനുള്ള അന്വേഷണം ഒടുവിൽ എത്തിയത് ബാൽകൃഷ്ണയിൽ. കയ്യിലെ ടാറ്റു മാത്രമായിരുന്നു പൊലീസിന് ആകെ ലഭിച്ചിരുന്ന തെളിവ്. ഇതിലൂടെ മൃതദേഹാവശിഷ്ടം സന്ദ്യയുടേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പിന്നീട് വിശദമായി നടത്തിയ അന്വേഷണത്തിൽ ബാലകൃഷ്ണ ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. ബാലകൃഷ്ണയും സന്ദ്യയും അകന്നാണ് ജീവിച്ചിരുന്നത്. ഇരുവരുടെയും വിവാഹ മോചന കേസ് കോടതിയുടെ പരിഗണനയിലാണ്. എന്നാൽ സന്ദ്യ മറ്റൊരാളുമായി അടുപ്പത്തിലാണ് എന്ന് മനസിലാക്കിയ ബാലകൃഷണ ഭാര്യയെ ജാഫർഖാൻപേട്ടിൽ വച്ച് കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിനുറുക്കി പലയിടങ്ങളിലായി ഉപേക്ഷിക്കുകയുമായിരുന്നു.