വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡനത്തിനിരയാക്കി, രണ്ടുപേർ പിടിയിൽ
ബുധന്‍, 6 ഫെബ്രുവരി 2019 (17:27 IST)
കോട്ടയം: നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വീട്ടമ്മയെ നിരന്തരം പീഡനത്തിനിരയാക്കി വന്ന രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. സുഹൃത്തുക്കളായ സുനിൽകുമാർ, ശ്രീനിവാസൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കോട്ടയത്താണ് സംഭവം ഉണ്ടായിരുന്നത്.
പ്രതിയായ സുനിൽകുമാറിന് വീട്ടമ്മയെ നേരത്തെ പരിചയമുണ്ടായിരുന്നു. ഈ പരിചയം മുതലെടുത്ത് ഇയാൾ വീട്ടമ്മയുടെ നഗ്നചിതങ്ങൾ സൂത്രത്തിൽ ഫോണിൽ പകർത്തി. പിന്നീട് ഇത് പുറത്തുവിടും എന്ന് ഭിഷണിപ്പെടുത്തി സുനിൽകുമർ വീട്ടമ്മയെ നിരന്തരം പീഡനത്തിനിരയാക്കുകയും ചെയ്തു.
സുഹൃത്തായ ശ്രീനിവാസനും സുനിൽകുമാർ നഗ്നചിത്രങ്ങൾ കൈമാറി. ഇതോടെ ശ്രീനിവാസനം യുവതിയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒടുവിൽ സഹികെട്ടതോടെ വീട്ടമ്മ പൊലീസിൽ പരാതി നൽകി. പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കി.