ബൈരു പച്ചൌരി എന്ന 30കാരനെയാണ് 58കാരനായ ഡോക്ടർ സുനിൽ മന്ത്രി കൊലപ്പെടുത്തിയത്. സുനിലിന്റെയും ബൈരുവിന്റെയും ഭാര്യമാർ ഒരുമിച്ച് ഇവരുടെ ആനന്ദ് നഗറിലുള്ള വീട്ടിൽ 2010 മുതൽ ബൊട്ടീഗ് നടത്തിവന്നിരുന്നു. എന്നാൽ 2017ൽ ഡോക്ടറുടെ ഭാര്യ മരിച്ചതോടെ ബൈരുവിന്റെ ഭാര്യ ഒറ്റക്കാണ് ബൊട്ടീഗ് നടത്തിയിരുന്നത്. ഡോകടരുടെ 25കാരനായ മകനും 23കാരിയായ മകളും മുബൈയിലാണ് ജോലി ചെയ്യുന്നത്. ഈ അവസരത്തിലാണ് ഇരുവരും തമ്മിൽ അവിഹിത ബന്ധം ഉണ്ടാകുന്നത്.
എന്നാൽ ഇരുവരും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് ബൈരുവിന് സംശയം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബൈരുവും ഡോക്ടരും തമ്മിൽ സംസാരം ഉണ്ടായിരുന്നതായണ് വിവരം. ഇതോടെ ബൈരുവിനെ കൊലപ്പെടുത്താൻ ഡോക്ടർ തീരുമാനിച്ചു. കൊലപാതകം നടത്തുന്നതിനായി വലിയ തയ്യാറെടുപ്പ് തന്നെയാണ് ഡോക്ടർ നടത്തിയത്. ഇതിനായി ബ്രേക്കിംഗ് ബാഡ് എന്ന ഷോ ഇയാൾ സ്ഥിരമായി കണ്ടിരുന്നു.
സംഭവദിവസം തനിക്ക് തലവേദനക്ക് ചികിത്സ തേടി ബൈരു ഡോക്ടറുടെ അടുത്ത് എത്തിയിരുന്നു. ഈ സമയം കടുത്ത ശേഷിയുള്ള വേദനാ സംഹാരി ഡോക്ടർ ബൈരുവിന് ഇൻജക്റ്റ് ചെയ്തു. ഇതോടെ മയങ്ങിവീണ ബൈരുവിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതശരീരം 25 കഷ്ണങ്ങളാക്കി നുറുക്കി ആസിഡ് വീപ്പയിൽ നിക്ഷേപിക്കുകയായിരുന്നു. തെളിവുകളില്ലാതെ മൃതദേഹം ഇല്ലാതാക്കാനാണ് ഇങ്ങനെ ചെയ്ത്.
എന്നാൽ ഡോക്ടറുടെ വീട്ടിൽ രണ്ടു ദിവസമായി അസാധരണമായ ജോലികൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവസികൾ പൊലീസിൽ വിവര മറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ആസിഡ് വീപ്പയിൽ ഉപേക്ഷിച്ച നിലയിൽ വെട്ടിനുറുക്കിയ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ കൂടുതൽ വ്യക്തത വരുന്നതിനായി ഡ്രൈവറുടെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്യും.