സ്മാർട്ട്ഫോണിന്റെ അമിത ഉപയോഗം, വിരലുകൾ അനക്കാൻപോലുമാകത്ത അവസ്ഥ വരാനിരിക്കുന്നു എന്ന് കണ്ടെത്തൽ !

ചൊവ്വ, 5 ഫെബ്രുവരി 2019 (19:47 IST)
സ്മാർട്ട്ഫോൺ ഇല്ലാതെ ഒരു നിമിഷം പോലും ഇക്കാലത്ത് നമുക്ക് ജീവിക്കാനാകില്ല. എന്തിനും ഏതിനും സ്മാർട്ട്ഫോൺ വേണം. എന്തിനേറെ പറയുന്നു ടോയ്‌ലെറ്റിൽ‌പോലും സ്മാർട്ട്ഫോൺ ഉപയോഗം വർധിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഇത് മനുഷ്യനുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ആളുകൾക്ക് അതൊന്നും ഒരു പ്രശ്നമേയല്ല.
 
സ്മാർട്ട്ഫോണിന്റെ അമിത ഉപയോഗം മൂലം സമീപ ഭാവിയിൽ തന്നെ വന്നേക്കാവുന്ന ഗുരുതരമായ പ്രശ്നം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ആരോഗ്യ വിദഗ്ധർ. വിരലുകൾ അനക്കാൻ പോലും സധിക്കാത്ത ഗുരുതരമായ പ്രശനമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 
 
സ്മാർട്ട്ഫോൺ തമ്പ് എന്നാണ് ഈ അവസ്ഥക്ക് ഡോക്ടർമാർ പേര് നൽകിയിരിക്കുന്നത്. വിരലുകൾക്കിടയിൽ മാംസ പേശികളെ അസ്ഥിയോട് ബന്ധിപ്പിക്കുന്ന ചലന ഞരമ്പുകളിൽ നീര് വക്കുന്നതുമൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ചൈനയിലെ ഒരു യുവാവ് ഇടതടവില്ലാതെ സ്മാർട്ട്ഫോൺ ഉപയോഗിച്ചതിന് പിന്നാലെ വിരലുകൾ അനങ്ങാത്ത അവസ്ഥ നേരിട്ടിരുന്നു. പിന്നീട് ചികിത്സ തേടി ഫിസിയോതറാപ്പിയുടെ സഹായത്തോടെയാണ് വിരലുകൾക്ക് ചലന ശേഷി തിരികെ ലഭിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍