റാം ഇതെല്ലാം മുൻകൂട്ടി കണ്ടിരുന്നു, റെക്കോർഡുകൾ തിരുത്തി മമ്മൂട്ടി ചിത്രം കുതിക്കുന്നു!

വ്യാഴം, 7 ഫെബ്രുവരി 2019 (12:16 IST)
മമ്മൂട്ടി - റാം കൂട്ടുകെട്ടിലൊരുങ്ങിയ പേരൻപ് ജനമനസ്സുകൾ കീഴടക്കി മുന്നേറുകയാണ്. റിലീസ് ചെയ്‌ത് നാല് ദിവസം പിന്നിടുമ്പോൾ തന്നെ മുടക്കുമുതൽ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. അസാമാന്യ അഭിനയത്തിലൂടെ മമ്മൂട്ടിയും സാധനയും തന്നെ ചിത്രത്തിൽ മുന്നിട്ട് നിൽക്കുന്നു.
 
പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ചിത്രം ലോക സിനിമാ ചരിത്രത്തിലാദ്യമായി 10ല്‍ 9.8 റേറ്റിംഗാണ് നേടിയിരിക്കുന്നത്. ഒരു തമിഴ് സിനിമയ്‌ക്ക് ഐഎംഡിബിയില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് കിട്ടുന്നത് പേരൻപിലൂടെയാണ്. ജനമനസ്സുകൾ കീഴടക്കുന്നതിനൊപ്പം ഈ റെക്കോർഡും മമ്മൂട്ടി - റാം കൂട്ടുകെട്ട് നേടിയിരിക്കുകയാണ്.
 
പത്ത് വർഷത്തിന് ശേഷം മമ്മൂക്ക തമിഴിലേക്ക് തിരിച്ചെത്തിയത് ചരിത്രം മാറ്റിക്കുറിക്കാൻ തന്നെയാണ്. കഥാപാത്രമാകാൻ മമ്മൂട്ടിയും റാമും അഞ്ജലി അമീറുമൊക്കെ മറന്നപ്പോൾ വിജയിച്ചത് റാം എന്ന സംവിധായകനാണ്. മമ്മൂട്ടിക്കും സാധനയ്‌ക്കും വേണ്ടി വർഷങ്ങൾ കാത്തിരുന്ന സംവിധായകൻ ഈ വിജയം മുമ്പേ കണ്ടിട്ടുണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍