'ദുല്‍ഖര്‍ സല്മാന് അഭിനയിച്ച തമിഴ് ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ' എന്നായിരുന്നു മമ്മൂട്ടിയോടുള്ള അവതാരകരുടെ ആദ്യ ചോദ്യം. കണ്ടിട്ടുണ്ട് എന്ന് മമ്മൂട്ടി മറുപടിയും നൽകി. പിന്നാലെ എങ്ങനെയുണ്ട് അഭിനയം എന്നായിരുന്നു ചോദ്യം. 'കുഴപ്പമില്ല' എന്ന ഒഴുക്കന്‍ മട്ടിലുള്ള മമ്മൂട്ടിയുടെ ഉത്തരം കേട്ടതോടെ സദസ്സില്‍ ചിരി പടര്‍ന്നു.
പിന്നാലെ നിങ്ങള്‍ക്ക് ദുല്‍ഖറിനെ ഇഷ്ടമാണോ എന്ന് തിരിച്ച് മമ്മൂട്ടി ചോദിച്ചു. ദുല്‍ഖറിനെ വലിയ ഇഷ്ടമാണെന്ന് അവതാരകന്റെ മറുപടി. ആ മറുപടിക്കൊപ്പം അവതാരകന്റെ അടുത്ത ചോദ്യവും എത്തി; 'ദുല്‍ഖറിനാണോ, സാറിനാണോ സ്ത്രീ ആരാധകര്‍ കൂടുതലുള്ളത്?' അത് ദുല്‍ഖറിനോട് തന്നെ ചോദിക്കണമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.